സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡില്ല. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയത്ത് ആറും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്. കോട്ടയത്ത് രോഗമുക്തി നേടിയ ഒരാൾ ഇടുക്കി സ്വദേശിയാണ്.
സംസ്ഥാനത്ത് ഇതുവരെ 502 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 30 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ് ഉള്ളത്. 58 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34063 എണ്ണം നെഗറ്റീവാണെന്ന് കണ്ടെത്തി.