ചിത്താരി കെ.എസ്. ഇ.ബി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

ചിത്താരി കെ.എസ്. ഇ.ബി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം



കാഞ്ഞങ്ങാട്: ആക്ച്വൽ ഡേ ബില്ലിംഗ് അവസാനിപ്പിച്ച് നിലവിലുണ്ടായിരുന്ന 60 ദിവസം കണക്കാക്കി ബിൽ കുറച്ചു നൽകുക, നിർദ്ധനർക്കും കാൻസർ, കിഡ്നി, ഹൃദ്രോഗ രോഗികൾക്കും വൈദ്യുതി സൗജന്യമാക്കുക, കോവിഡ് കാലത്ത് അടഞ്ഞു കിടക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും വൈദ്യുതി ചാർജ്ജ് ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിനിഷേധ ജ്വാലയുടെ ഭാഗമായി ചിത്താരി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് വാർഡ് മെമ്പർ ഷീബ അദ്ധ്യക്ഷത വഹിച്ചു. നിസാർചിത്താരി, ബൂത്ത് പ്രസിഡന്റ്  ജാബിർ ചിത്താരി എന്നിവർ പങ്കെടുത്തു .