കോവിഡ്-19 സന്നദ്ധ പ്രവർത്തകർക്ക് ഹദിയ അതിഞ്ഞാലിന്റെ ആദരം

കോവിഡ്-19 സന്നദ്ധ പ്രവർത്തകർക്ക് ഹദിയ അതിഞ്ഞാലിന്റെ ആദരം



കാഞ്ഞങ്ങാട്: കോവിഡ്-19 പശ്ചാത്തലത്തിൽ  ഗൾഫ്  രാജ്യങ്ങളിലെ  പ്രവാസി  സഹോദരന്മാർ ജോലിക്ക്  പോകാൻ സാധിക്കാതെ റൂമുകളിൽ തന്നെ തങ്ങേണ്ട  അവസ്ഥ വന്നപ്പോൾ അവരുടെ കണ്ണീരൊപ്പാൻ തങ്ങളുടെ ജീവൻ  പണയം വെച്ച്  പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി അതിഞ്ഞാലിന്റെ അഭിമാനമായി മാറിയ സന്നദ്ധ പ്രവർത്തകരായ  പി എം യൂനസ്, അഷ്‌റഫ് ബച്ചൻ, അബ്ദുൽ റഹ്മാൻ പുല്ലൂർ, നബീൽ അഹ്മദ്, മജീദ് ഉമ്പായി എന്നിവരെ ഹദിയ  അതിഞ്ഞാൽ ആദരിച്ചു.
അവർക്കുള്ള ഉപഹാരങ്ങൾ ഹദിയ ചെയർമാൻ എം ബി എം അഷ്‌റഫ് വിതരണം ചെയ്തു .
സന്നദ്ധ പ്രവർത്തകരുടെ അഭാവത്തിൽ അവരുടെ കുടുംബാംഗങ്ങൾ ഉപഹാരം ഏറ്റു  വാങ്ങി .
ചടങ്ങിൽ ബി. മുഹമ്മദ്, ഖാലിദ്  അറബിക്കാടത്ത് , കെ കുഞ്ഞി മൊയ്‌ദീൻ , സി എച്  സുലൈമാൻ , സി എഛ്  കുഞ്ഞബ്ദുള്ള , പി എം ഫാറൂഖ്  അബുദാബി , മുജീബ് ഇത്തത്തു, ലത്തീഫ് , നിയാസ് , സലിം മടത്തിൽ തുടങ്ങിയവർ പങ്കെടുത്തു .