പള്ളിക്കര: ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് കാസർഗോഡ് റോവർ ക്രൂവിന്റെ അധികാരികൾക്ക് കൗമാരക്കാരായ കുട്ടികളുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടനയായ ജവഹർ ബാലജനവേദി കാസർഗോഡ് ജില്ലാ കമ്മിറ്റി 150 മാസ്ക്ക് വിതരണം ചെയ്തു. പളളിക്കര ഗവ.ഹൈസ്ക്കൂളിന് മുൻവശത്താണ് ചടങ്ങ് നടന്നത്.
ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര റോവർ സ്കൗട്ട്സ് ലീഡർ ശ്രീനാഥ് മേലത്തിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ജവഹർ ബാലജനവേദി സംസ്ഥാന കോർഡിനേറ്റർ വി.വി.നിഷാന്ത്, സംസ്ക്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, റാഷിദ് പളളിമാൻ, റോവർ സ്ക്കൗട്ട്സ് ജില്ലാ ഹെഡ് ക്വോർട്ടേഴ്സ് കമ്മീഷണർ അജിത്ത് സി. കളനാട്, സീനിയർ റോബർമേറ്റ് സഹബാസ് അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.
റോവർ സ്ക്കൗട്സ് കോവിഡ് നിർമ്മാർജന രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തുന്നതുകൊണ്ടാണ് മാസ്ക്ക് നൽകാൻ തീരുമാനിച്ചതെന്ന് ഉദ്ഘാടനം ചെയ്ത രാജേഷ് പള്ളിക്കര പറഞ്ഞു.. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് പ്രധാനമായും മാസ്ക്ക് എത്തിക്കുന്നത്. പോലീസ്, ഫയർഫോഴ്സ്, എക്സൈസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മാസ്ക്ക് എത്തിക്കുന്നുണ്ട്.
ഇത് രണ്ടാം ഘട്ടമാണ് ബാലജനവേദി പ്രവർത്തകർ മാസ്ക്ക് വിതരണം ചെയ്യുന്നത്.
0 Comments