അജാനൂർ: മാണിക്കോത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായ ഓട്ടോ തൊഴിലാളികളും കുടുംബാംഗങ്ങളും കഷ്ടപ്പാടിലാണ്
സർക്കാർ പല ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഓട്ടോ റിക്ഷ നിരത്തിലിറക്കുന്ന കാര്യത്തിലുള്ള തീരുമാനത്തിന് അന്തിമമാകാത്തത് കൊണ്ട് മോട്ടോർ തൊഴിലാളി എസ് ടി യു ജാലല്ലാതലത്തിൽ നടന്ന സമരത്തിൻ്റെ ഭാഗമായ് മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റിൻ്റെ കിഴിൽ നടന്ന ഓട്ടോ തൊഴിലാളി പട്ടിണിസമരത്തിൽ കുരുന്നുകളുടെ പങ്കാളിത്വം കരളലിയിപ്പിക്കുന്ന കാഴ്ച്ചയാഴിമാറി ,
ഓട്ടോ തൊഴിലാളിയായ പിതാവിനൊപ്പം തങ്ങളുടെ ഉപജീവന മാർഗ്ഗമായ
ഓട്ടോറിക്ഷയ്ക്കുമുമ്പിൽ നിന്ന്പ്രയാസങ്ങൾ വിവരിച്ച് കുടുബം പട്ടിണിയിലാണ്, എന്ന് എഴുതിപ്പിടിച്ച പ്ലെക്കാടേന്തി സമരത്തിൽ പങ്കെടുത്ത കുരുന്നു മക്കളുടെ ദയനീയ കഴ്ച്ച കരളലിയിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതും ഈറനണിയിപ്പിക്കുകയും ചെയ്യുന്നതാണ്
ഓട്ടോ തൊഴിലാളി മേഖലയിലെ പട്ടിണിയും പ്രയാസങ്ങളും നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനുഭാവപൂർവ്വം
ത്വരിത നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
മുഴുവൻ ഓട്ടോ തൊഴിലാളികളെയും കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർവിസ് നടത്താൻ അനുവദിക്കുക,
മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും അടിയന്തര സഹായമായി പതിനായിരം രൂപ സർക്കാർ അനുവദിക്കുക,
സമഗ്ര മോട്ടോർ തൊഴിലാളി പാക്കേജ് പ്രഖ്യാപിക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോക്ഡൗൺ പ്രോട്ടോകോൾ പാലിച്ച് പട്ടിണിയിലായ കുടുംബാംഗങ്ങളോടൊപ്പം
ഓട്ടോ തൊഴിലാളിയുടെ വീട്ട് മുറ്റത്ത് സമര പരിപാടി നടത്തിയത്.സൗത്ത് ചിത്താരിയിലും
മാണിക്കോത്ത് മഡിയൻ ജംങ്ഷനിലുംനടത്തിയ യൂണിറ്റ് തല സമരത്തിൻ്റെ ഉദ്ഘാടനം മാണിക്കോത്ത് മുസ്ലീം ലീഗ് ശാഖാ ജനറൽ സെക്രട്ടറി മാണിക്കോത്ത് അബൂബക്കർ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡൻ്റ് കെരിം മൈത്രി അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി അൻസാർ ചിത്താരി സ്വാഗതം പറഞ്ഞും ,ട്രഷറർ എംഎ മൊയ്തീൻ, വൈസ് പ്രസിഡൻ്റ് മാരായ അസീസ് മാണിക്കോത്ത്, അന്തുമായി ബദർ നഗർ,
ജോയിൻ സെക്രട്ടറി എം കെ സുബൈർ ചിത്താരി,
വർക്കിം കമ്മറ്റി അംഗങ്ങളായ മുസ കൊവ്വൽ, ലത്തീഫ് മുഹമ്മദലി ചെക്കെപ്പാറ, അന്ത്ക്ക ചിത്താരി, തുടങ്ങിയവർ പങ്കെടുത്തു
0 Comments