സംസ്ഥാനത്ത് ഇന്ന്‌ 16 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന്‌ 16 പേർക്ക് കോവിഡ്



തിരുവനന്തപുരം:  കേരളത്തിൽ 16 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം പേർക്കുമാണ് രോഗം. ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിൽ.

ഗൾഫിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേർക്കു കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40 ദിവസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.