ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്

ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്


കാഞ്ഞങ്ങാട്: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കുക എന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടിനെതിരെ   എംഎസ്എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നിൽപ്പ് പ്രതിഷേധം സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധത്തിൽ എംഎസ്എഫ്  സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ വൈസ് പ്രസിഡണ്ട് റംഷീദ്  തോയമ്മൽ,മണ്ഡലം പ്രസിഡണ്ട് ജംഷീദ് ചിത്താരി, മുനിസിപ്പൽ പ്രസിഡന്റ് ഹാശിർ മുണ്ടത്തോട് എന്നിവർ  സംബന്ധിച്ചു.