കാഞ്ഞങ്ങാട് : കര്‍ണാടകയില്‍ നിന്നും 5 പേര്‍ക്ക് ആവശ്യമരുന്ന് എത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ അഞ്ച് പേര്‍ക്ക് കര്‍ണാടകയില്‍ നിന്നും
ചൈല്‍ഡ് പ്രൊട്ടക്ട് ടീം മരുന്ന് എത്തിച്ച് നല്‍കി.
സംഘടനയുടെ തൃശ്ശൂര്‍ ജില്ല കമ്മിറ്റി അംഗം രഞ്ജിനി അനിലാണ് മെഡിസിന്‍ ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിടി സ്റ്റേറ്റ് സെക്രട്ടറി വിനോദ് അണിമംഗലത് മൂന്ന് ആഴ്ച്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉഡുപ്പിയില്‍ നിന്നും ലഭിക്കേണ്ട മരുന്ന് അവിടെ ലഭിക്കാത്ത സാഹചര്യത്തില്‍ മംഗളൂരില്‍ നിന്നും സംഘടിപ്പിച്ചത്.മെഡിസിന്‍ സംഘടിപ്പിക്കാനുള്ള കാര്യങ്ങള്‍ കോഡിനേറ്റ് ചെയ്തത് മംഗളൂരുവില്‍ താമസക്കാരായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ശ്രുതിയും ,അവരുടെ ഭര്‍ത്താവായ ശിവരാജും ചേര്‍ന്നാണ്. ഇവര്‍ മംഗളൂരുവില്‍ നിന്നും മെഡിസിന്‍ വാങ്ങി കേരള - കര്‍ണാടക ബോര്‍ഡര്‍ ആയ തലപ്പാടിയില്‍ എത്തിച്ച് കാസറഗോഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന് കൈമാറി.
ഇവിടെ നിന്നും കാസര്‍കോഡ് ഫയര്‍ ഫോഴ്സ് ഓഫീസില്‍ എത്തിച്ച മെഡിസിന്‍ ചൈല്‍ഡ് പ്രൊട്ടക്ട് ടീം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സുനില്‍ മാളിക്കല്‍ കൈപ്പറ്റുകയും കാസര്‍കോട് ജില്ലയിലുവര്‍ക്കുള്ള നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്തു. കൂടാതെ കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ നല്‍കേണ്ട മെഡിസിന്‍ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ അവിടങ്ങളിലും എത്തിച്ചു നല്‍കി.
ഇതിനായി ചൈല്‍ഡ് പ്രൊട്ടക്ട് ടീമുമായി സഹകരിച്ച എം വി ശില്പരാജ് (സിവില്‍ ഡിഫെന്‍സ് സര്‍വീസ് കേഡറ്റ് - തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന്‍, ചൈല്‍ഡ് പ്രൊട്ടക്ടഡ് ടീം, കാസറഗോഡ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം),
രജീഷ് പി വി (വൈസ് ക്യാപ്റ്റന്‍, സിവില്‍ ഡിഫെന്‍സ് സര്‍വീസ് - തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന്‍),
കാസറഗോഡ് ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും. ചൈല്‍ഡ് പ്രൊട്ടക്ട് ടീമിന്റെ നന്ദി അറിയിച്ചു.