അജാനൂർ : ലോക്ക്ഡൗണിൽ വീട്ടിൽ ആയപ്പോഴാണ് പലരും അവരുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിഞ്ഞത്. ജില്ലയിൽ നിരവധി കുട്ടികളാണ് ഇപ്പോൾ ചിത്ര രചനയിലും , പാട്ടിലും , കാലിഗ്രഫിയിലും ഒക്കെ ഉള്ള അവരുടെ കഴിവുകൾ വീട്ടിനുള്ളിൽ ഇരുന്നു പരിപോഷിപ്പിക്കുന്നത് . ഒഴിവു വേളകൾ പാഴാക്കി കളയാതെ വീടിനുള്ളിൽ കാലിഗ്രാഫികൾ വരച്ചു വെച്ച് വിസ്മയം തീർത്തിരിക്കുകയാണ് അജാനൂർ കൊളവയലിലെ മിസ്‌രിയ . ചെറുപ്പം മുതലേ ചിത്ര രചനയിൽ വലിയ താല്പര്യം കാണിച്ചിരുന്ന മിസ്‌രിയ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് . അജാനൂർ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്‌കൂൾ ബസ് ഡ്രൈവർ ഹാരിസ് ആണ് പിതാവ് .