കാസർകോട് : കഴിഞ്ഞ പതിനേഴ് മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കാസർകോട് ഭെൽ ഇഎംഎൽ തൊഴിലാളികൾക്ക് പെരുന്നാൾ സമാശ്വാസം നൽകി സൗദി കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി.
ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിക്കുമ്പോഴാണ് കോവിഡ് 19 വ്യാപിക്കുന്നത് രാജ്യത്ത് ലോക്ഡൗൺ നിലവിൽ വരുന്നതും തൊഴിലാളികളുടെ കുടുംബം പട്ടിണിയിലേക്ക് പോയപ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു ആനുകൂല്യവും നൽകാൻ തയ്യാറാവാത്ത സാഹര്യത്തിലാണ് മുസ്‌ലിം ലീഗ് ജില്ലാ നേതാക്കൾ കെഎംസിസി സൗദി കാസറഗോഡ് ജില്ലാ ഭാരവാഹികളായ അൻവർ ചേരങ്കൈ ,ഖാദർ അണങ്കൂർ,അസീസ് അട്ക്ക തുടങ്ങിയ നേതാക്കളോട് അഭ്യർത്ഥിച്ചതനുസരിച്ച് കമ്പനിയിലെ എസ്.ടി.യു തൊഴിലാളികൾക്ക് സമാശ്വാസവുമായി സൗദി കെ.എം.സി.സി മുമ്പോട്ട് വന്നത്.
കാസർകോട് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ.അഹ്മദ് ഹാജിക്ക് തുക കൈമാറി.മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എം.എൽ.എ മാരായ എം.സി ഖമറുദ്ദീൻ എൻ.എ നെല്ലിക്കുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, പി.എം.മുനീർ ഹാജി, മൂസ ബി ചെർക്കള, മണ്ഡലം പ്രസിഡന്റ് എ.എം.കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെർക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിൻ്റടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി.കബീർ,എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്,അബ്ദുൾ കരീം കോളിയാട് മുത്തലിബ് പറക്കട്ട, കെ.ബി കുഞ്ഞാമു,എം.എ നജീബ്, സുബൈർമാര, ആമു തായൽ, ലത്തീഫ് മാസ്റ്റർ, സലാം പാണലം, പി.പി.നസീമ ടീച്ചർ, നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, സിയാന ഹനീഫ്, അബ്ദുൽ ഖാദർ മിഹ്റാജ്, ബഷീർ ചിത്താരി, ഹാരിസ് ബ്രദേർസ്, അബ്ദുൽ റഹ്മാൻ ബി.എ, അബ്ബാസ്, മുഹമ്മദ്, ബി.എസ്.അബ്ദുള്ള, ഹമീദ്, കൃഷ്ണൻ, മുഹമ്മദ് ഇഖ്ബാൽ ഷാനവാസ് എം.എ പ്രസംഗിച്ചു