കൊറോണ കാലത്ത് ആരോഗ്യമേഖയിലെ ജീവനക്കാർക്ക് കൈത്താങ്ങായി അജാനൂർ യൂത്ത് കോൺഗ്രസ്‌

LATEST UPDATES

6/recent/ticker-posts

കൊറോണ കാലത്ത് ആരോഗ്യമേഖയിലെ ജീവനക്കാർക്ക് കൈത്താങ്ങായി അജാനൂർ യൂത്ത് കോൺഗ്രസ്‌


അജാനൂർ : കോവിഡ് 19 പ്രതിരോധിക്കുന്നതിൽ നിർണ്ണായക ശക്തിയായി പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് കൊറോണ കാലത്ത് മാസ്‌ക്കുകളും, സാനിറ്റയ്‌സറുകളും നൽകി  അജാനൂർ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി. മണ്ഡലത്തിന് അകത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഗവൺമെന്റ്  ഓഫിസുകളിലും ഇതിനകം തന്നെ 1000 ത്തോളം മാസ്‌ക്കുകൾ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം നടത്തിക്കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ആരോഗ്യ മേഖലയിലെ പ്രവർത്തകരെയും നഴ്സുമാരെയും ആശാവർക്കർമാരെയും ആദരിക്കുകയുണ്ടായി. രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഇന്ന് രാവിലെ ആനന്ദാശ്രമം P H C സെന്ററിൽ മാസ്‌ക്കുകളും സാനിട്ടേർഴ്‌കളും വിതരണം ചെയ്തു.

പ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഇസ്‌മയിൽ ചിത്താരി മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ കാട്ടുകുളങ്ങര അനൂപ് മാവുങ്കാൽ, മുരളി കാട്ടുകുളങ്ങര, രാഹുൽ രാംനഗർ, സുനേഷ് പുതിയകണ്ടം, മണികണ്ഠൻ പുതിയകണ്ടം, സ്വാതി കാട്ടുകുളങ്ങര, സ്നേഹ മാവുങ്കാൽ എന്നിവർ നേതൃത്വം നൽകി.