കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ കാമ്പയിന് അതിഞ്ഞാൽ മേഖലയിൽ തുടക്കമായി. യൂത്ത് ലീഗ് അതിഞ്ഞാൽ മേഖല കമ്മറ്റിയും വൈറ്റ്ഗാഡ് അതിഞ്ഞാലും സംയുക്തമായാണ് ശുചീകരണ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
അജാനൂർ പഞ്ചായത്ത് ജനറൽ സക്രട്ടറി ഹമീദ് ചേരക്കാടത്ത്, അഞ്ചാം വാർഡ് മെമ്പർ പി.അബ്ദുൾ കരീം, മണ്ഡലം യൂത്ത് ലീഗ് സക്രട്ടറി മുസമ്മിൽ കോയാപ്പള്ളി, ഷബീർ മൊവ്വൽ, ഖാലിദ് അറബിക്കാടത്ത്, റിയാസ് സി.എച്ച്, സലീം മടത്തിൽ, ഷിബിലി ഖാലിദ് തുടങ്ങി മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കന്മാരും
ആവേശത്തോടെ കാമ്പയിനിൽ പങ്കെടുത്തു.
വൈറ്റ് ഗാർഡ് അംഗങ്ങളായ സുഹൈൽ മണ്ടിയൻ, ഷിനാസ് ബെസ്റ്റോ, അൻസൽ, ഫഹീം, അസ്‌കർ ലീഗ്, എന്നിവർ ശുജീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളിലായി. അതിഞ്ഞാൽ വൈറ്റ്ഗാഡിന് വേണ്ടി കെ.എം സി സി കമ്മറ്റികൾസ്പോൺസർ ചെയ്ത എമർജൻസി ഉപകരണങ്ങൾ വൈറ്റ് ഗാഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ കെ കെ ബദ്റുദ്ധീൻ മേഖല മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ഷബീർ മൗവ്വലിന് കൈമാറി.