കാസർകോട്: നദികളിൽനിന്നും ഡാമുകളിൽനിന്നും മണൽ നീക്കാനുള്ള സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ വ്യവസായി യു കെ യൂസുഫിന്റെ നിയമ പൊരാട്ടത്തിന്റെ കൂടി വിജയമാണ്.പത്ത് വര്ഷം മുമ്പ് മണൽ മാറ്റൽ നിയമത്തിനെതിരെ വി എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ എന്നിവരോട് ജനങ്ങൾക്കും പ്രകൃതിക്കും ഗുണകരമാകുന്ന രീതിയിൽ മണൽ മാറ്റാനുള്ള തീരുമാന ചട്ടം ഉണ്ടാകണമെന്നും മണൽ മാറ്റിയില്ലെങ്കിൽ പുഴകൾ നശിക്കുമെന്നും പ്രളയം ഉണ്ടാകുമെന്ന കാര്യവും യു കെ യൂസഫ് അവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. 2011 ൽ നടന്ന കാസർകോട് ജില്ലാ പത്ര പ്രവർത്തക കൺവെൻഷനിലും യു കെ യൂസഫ് ഈ അഭിപ്രായം പങ്കുവെച്ചിരുന്നു. ഈ വൈകിയ വേളയിലെങ്കിലും സർക്കാരും ജനങ്ങളും മാധ്യമ പ്രവർത്തകരും യാഥാർഥ്യം മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും ഈ നയമാറ്റം വീട് വെക്കുന്നവർക്കും പ്രകൃതിക്കും ഗുണകരമാകുമെന്നും യു കെ യൂസുഫ് മീഡിയാ പ്ലസ് ന്യൂസിനോട് പറഞ്ഞു. മണൽ വിഷയത്തിൽ വര്ഷങ്ങളായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തുകയായിരുന്നു യൂസുഫ്.ഇരു സർക്കാരുകൾക്കും അവരുടെ അഭിഭാഷകർക്കും യു കെ യൂസുഫിന്റെ വാദം ഖണ്ഡിക്കുവാൻ സാധിച്ചില്ല. മഞ്ചേശ്വരം താലൂക്കിന് വേണ്ടിയും ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി പ്രവർത്തിക്കുകയും മുന്നിൽ നിന്ന് നയിക്കുകയും രണ്ടു വർഷത്തോളം ഹൈക്കോടതിയിൽ കേസ് നടത്തി യു കെ അനുകൂല വിധി നേടുകയും ചെയ്തിട്ടുണ്ട്.