അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൃക്ഷ തൈകൾ വിതരണം ചെയ്തു

അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൃക്ഷ തൈകൾ വിതരണം ചെയ്തു



അജാനൂർ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്തിന്റെ മുഴുവൻ ശാഖകളിലും വൃക്ഷ തൈകൾ വിതരണം ചെയ്തു. തെക്കേപുറത്ത് വെച്ച്
നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ചേരക്കാടത്ത്
തെക്കേപുറം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് റാഷിദിന്  നൽകി നിർവഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത്  പ്രസിഡന്റ് സലിം ബാരിക്കാട്,ഇല്യാസ് യു.വി,ബഷീർ ചിത്താരി,ഫൈസൽ ചിത്താരി,ഇല്യാസ്,തസ്‌ലീം, ഷജീർ.എ.പി, അജ്മൽ ,ഷഫാദ് , നവാസ്.കെ.എച്ച് തുടങ്ങിയവർ പങ്കെടുത്തു.