"നാളെയ്ക്ക് ഒരു തണൽ" പരിപാടിയുമായി അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ്

"നാളെയ്ക്ക് ഒരു തണൽ" പരിപാടിയുമായി അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ്


കാഞ്ഞങ്ങാട്: പ്രകൃതി വിഭവങ്ങൾ മുഴുവൻ കൊള്ളയടിച്ച് കച്ചവടവൽക്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ "മരങ്ങൾ വെച്ച് പിടിപ്പിക്കുക, പ്രകൃതിയെ സംരക്ഷിക്കുക "  എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്   അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി  "നാളെയ്ക്ക് ഒരു തണൽ" പരിപാടി സംഘടിപ്പിച്ചു  .

മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിലേക്ക് വൃക്ഷ തൈ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസി: രാഹുൽ രാംനഗർ, സുനീഷ് പുതിയകണ്ടം, ജാബിർ ചിത്താരി ,സഅദ് ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി.  പരിപാടിക്ക് മണികണ്ഡൻ മാവുങ്കാൽ സ്വാഗതവും, നിസാർ ചിത്താരി നന്ദിയും  പറഞ്ഞു .