രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യു കര്‍ശനമാക്കും

LATEST UPDATES

6/recent/ticker-posts

രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യു കര്‍ശനമാക്കും


കാസർകോട്:  രാത്രി ഒമ്പത്  മുതല്‍ രാവിലെ അഞ്ച്  മണിവരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ കടകള്‍ (തട്ടുകടകളടക്കം) തുറക്കുന്ന കാര്യ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച്  മണിവരെ ഒരു കടയും തുറക്കാന്‍ അനുവദിക്കില്ല.   രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നൽകി . എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ സായ, ചവര്‍ക്കാട് എന്നീ പ്രദേശത്ത് താമസിക്കുന്ന  കുടുംബങ്ങിലെ ഒരാള്‍ക്ക് അവശ്യ കാര്യങ്ങള്‍ക്കായി സഞ്ചരിക്കുന്നതിന്  പേര്, വീട്ടുപേര്, ഐ ഡി നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ പാസ്സ് എന്‍മകജെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഖാന്തിരം  അനുവദിച്ചു നല്കുന്നതിന് യോഗം തീരുമാനിച്ചു. റൂം ക്വാറന്റൈനില്‍ ഇരിക്കെ നിര്‍ദ്ദേശം ലംഘിക്കുന്നവരെയും  തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരേയും   38 പഞ്ചായത്തുകളിലും മൂന്ന്  മുനിസിപ്പാലിറ്റികളിലും നിന്ന് കണ്ടെത്തിയിട്ടുളള 41 സ്‌കൂളുകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും.  ഇവിടെ എത്തുന്നവര്‍ക്കുളള ഭക്ഷണം, പായ, തലയിണ, ഷീറ്റ് ബക്കറ്റ്, കപ്പ്, പേസ്റ്റ്, ബ്രഷ്  എന്നിവയ്ക്ക് സഹായം നല്കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. എസ് എച്ച് ഒ മാരുടെ മേല്‍ നോട്ടത്തില്‍ ക്വാറന്റൈന്‍  കേന്ദ്രമായി നിശ്ചയിച്ചിട്ടുളള സ്‌കൂളുകളില്‍ ആവശ്യമായ സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനും,  ഇവിടെ ജെ എച്ച് ഐ  യുടെ സേവനവും ലഭ്യമാക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.