ഹോസ്ദുർഗ് സ്കൂളിന് കാഞ്ഞങ്ങാട് ഫേസ്ബുക്ക് കൂട്ടായ്മ ടെലിവിഷൻ നൽകി

LATEST UPDATES

6/recent/ticker-posts

ഹോസ്ദുർഗ് സ്കൂളിന് കാഞ്ഞങ്ങാട് ഫേസ്ബുക്ക് കൂട്ടായ്മ ടെലിവിഷൻ നൽകി


കാഞ്ഞങ്ങാട്: ഓൺലൈൻ പഠനത്തിന് പതിനഞ്ചോളം വിദ്യാർഥികൾക്ക് ടിവി, സ്മാർട്ട്ഫോൺ, ലാപ്ടോപ് നൽകണമെന്ന സോഷ്യൽ മീഡിയ വാർത്ത പ്രചോദനമായി കാഞ്ഞങ്ങാട്ടുകാർ ഫേസ്ബുക്ക്, വാട്സ് ആപ്പ് കൂട്ടായ്മ ഹൊസ്ദുർഗ് ഗവ ഹയർസെക്കണ്ടറി സ്കൂളിന് ടെലിവിഷൻ നൽകി മാതൃക കാട്ടി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ ,പിൻസിപ്പൽ ഏവി സുരേഷ് ബാബു, ഹെഡ് മാസ്റ്റർ സി.സി.ജോയ്, സ്റ്റാഫ് സെക്രട്ടറി രാജേഷ് ഓൾനടിയൻ, അശ്റഫ് കല്ലിങ്കൽ, വേലായുധൻ.കെഎന്നിവർ ഏറ്റു വാങ്ങി.തുടർന്ന് ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ വളപ്പിലെ വിദ്യാർഥിക്ക് ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവർത്തകരായ ദിനേശൻ എക്സ് പ്ളസ്, പ്രശാന്ത് പുതിയ കണ്ടം, പ്രമോദ് ഒടയംചാൽ, പ്രസാദ്, ഗിരീഷ്, പ്രശോഭ്,ദിൽസൻ എന്നിവർ ചേർന്ന് നേരിട്ട് സമ്മാനിച്ചു.ചടങ്ങിൽ കൗൺസിലർ ഖദീജ ആശീർവാദ പ്രസംഗം നടത്തി