ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പരന്റ് കർട്ടനുകൾ നൽകി മോട്ടോർ വാഹന വകുപ്പും മൻസൂർ ഹോസ്പിറ്റലും

ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പരന്റ് കർട്ടനുകൾ നൽകി മോട്ടോർ വാഹന വകുപ്പും മൻസൂർ ഹോസ്പിറ്റലും


കാഞ്ഞങ്ങാട്: സാമൂഹിക അകലം നിലനിർത്തി കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് പരിസരത്തു ഓടുന്ന ഓട്ടോ റിക്ഷകൾക്ക് ഡ്രൈവർ കാബിനും യാത്രക്കാരുടെ സീറ്റും തമ്മിൽ വേർതിരിക്കാനായി മോട്ടോർ വാഹന വകുപ്പ് മൻസൂർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ട്രാൻസ്പരന്റ് കർട്ടനുകൾ  വിതരണം ചെയ്തു.

കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ നടന്ന ചടങ്ങ്  മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി ഉദ്‌ഘാടനം  ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ടി. വൈകുണ്ഠൻ, പി. വി  രതീഷ്. എ എം വി ഐ മാരായ എം വി പ്രഭാകരൻ, കെ വി ഗണേശൻ, മോട്ടോർ വാഹന വകുപ്പ് ഡ്രൈവർ മനോജ് കുമാർ, ഷംസുദ്ദീൻ പാലക്കി, ഖാലിദ് സി പാലക്കി, ഓട്ടോ ഡ്രൈവർ കൃഷ്ണൻ, മറ്റു ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ സംബന്ധിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങളിൽ മൻസൂർ ഹോസ്പിറ്റൽ നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ചു.