കാസർകോട്: കോവിഡ് രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജുമുഅ നമസ്കാരത്തിന് പള്ളികളിൽ അൻപതിൽ കൂടുതൽ ആളുകൾ പാടില്ലെന്ന മാർഗനിർദ്ദേശം കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്നതിന് എല്ലാവരുടേയും സഹകരണം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അഭ്യർത്ഥിച്ചു. സാമുഹിക അകലം പാലിക്കുന്നതിലൂടെ സമൂഹ വ്യാപന സാധ്യത നിയന്ത്രിക്കുന്നതിനാണിതെന്നും കളക്ടർ പറഞ്ഞു.
കോവിഡ് വ്യാപന നിയന്ത്രണം അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിലെ നിർദ്ദേശങ്ങളുടെ കുടി അടിസ്ഥാനത്തിലാണീ അഭ്യർത്ഥന.