കാഞ്ഞങ്ങാട്: പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ടു പോയ ആംബുലൻസ് മറിഞ്ഞു കാഞ്ഞങ്ങാട് സ്വദേശികളായ നാലുപേർക്ക് പരിക്ക്. കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ ബൈത്തുൽ ഇർഷാദിലെ അബ്ദുൽ ഖാദർ( 63 ), ഭാര്യ ജമീല (47), മകൻ മുഹമ്മദ് ഫാസിൽ(23), ആംബുലൻസ് ഡ്രൈവർ എൻ.പി. ഷംസീർ (33) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാസർകോട്, കുണിയ ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.
നെഞ്ചുവേദനയെ തുടർന്ന് അബ്ദുൽ ഖാദറിനെ കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രിയിൽനിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊട്നുപോകും വഴിയാണ് അപകടം നടന്നത്. പരിയാരം മെഡിക്കൽ കോളേജിന് 200 മീറ്റർ അടുത്ത് നാഷണൽ ഹൈവേയിൽ ആംബുലൻസ് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. കുണിയ ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസാണ് അപകടത്തിൽ പെട്ടത്.