ബ്ലൂ ബൈറ്റ് കാഞ്ഞങ്ങാട് നടത്തിയ 'മൈൻറ് വാർ' ഓൺലൈൻ ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ബ്ലൂ ബൈറ്റ് കാഞ്ഞങ്ങാട് നടത്തിയ 'മൈൻറ് വാർ' ഓൺലൈൻ ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു


കാഞ്ഞങ്ങാട്: ബ്ലൂ ബൈറ്റ് കാഞ്ഞങ്ങാട് നടത്തിയ 'മൈൻന്റ് വാർ' ഓൺലൈൻ ക്വിസ്സ് മത്സര വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ അഖില്‍ ചെമ്മനാടിന് കേരള മുസ്‌ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ സെക്രട്ടറി സി എ അബ്ദുല്‍ ഹമീദ് മൗലവി മൊമന്റോയും ക്യാഷ് പ്രൈസും  നൽകി. രണ്ടാം സ്ഥാനം നേടിയ ഹാറൂണ്‍ ചിത്താരിക്ക് കാഞ്ഞങ്ങാട് മര്‍ച്ചന്റ് യൂത്ത് വിംഗ് വൈസ്  പ്രസിഡണ്ട് സമീര്‍ ഡിസൈന്‍സ് മൊമന്റോയും  ജോ. സെക്രട്ടറി നൗഷാദ് വണ്‍ ടച്ച്  ക്യാഷ് പ്രൈസും നല്‍കി. ചടങ്ങില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ് യൂത്ത് വിംഗ് ജോ. സെക്രട്ടറി രാജേഷ് ചിത്ര, യൂത്ത് വിംഗ് മുന്‍ പ്രസിഡണ്ട് ത്വയ്യിബ് സ്പാര്‍ക്
ബ്ലൂ ബൈറ്റ് മാനേജര്‍ മിദ്‌ലാജ് കൊളവയല്‍, മൈന്റ് വാര്‍ ക്വിസ് പ്രോഗ്രാം കമ്മിറ്റി അഗംങ്ങളായ വിനീത് ജോസി, നിസാം വടകരമുക്ക്, സാബിത്ത് കൊളവയല്‍ എന്നിവര്‍ .സംബന്ധിച്ചു.