അജാനൂർ: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് കൈത്താങ്ങായി എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്ബാൽ നഗറിലെ വിദ്യാർത്ഥിക്ക് ആവശ്യമായ ടി.വി പ്രവാസി ലീഗ് ജില്ലപ്രസിഡന്റ് എ.പി ഉമ്മർ കൈമാറി.
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മൽ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷിദ് ചിത്താരി, അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുർഷിദ് സൗത്ത് ചിത്താരി, ട്രഷറർ ഷിബിലി അതിഞ്ഞാൽ , വൈസ് പ്രസിഡന്റ് സാദിഖ് മാണിക്കോത്ത്, സെക്രട്ടറി മുഹമ്മദ് തെക്കേപുറം, ശാഖ പ്രസിഡന്റ് അനസ് ഇക്ബാൽ നഗർ, തെക്കെപുറം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് അനസ് , സമദ് ഇക്ബാൽ നഗർ,ഫായിസ് ഇക്ബാൽ നഗർ സംബന്ധിച്ചു.