ജനിച്ചത് പെൺകുഞ്ഞാണെന്നതിന്റെ പേരിൽ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
അൻപത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലയ്ക്കടിച്ചുമാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. കുഞ്ഞ് നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഭാര്യയിലുള്ള സംശയവും ക്രൂരതയ്ക്ക് കാരണമായെന്നാണ് സൂചന.
അമ്മ നൽകിയ പരാതിയിലാണ് ഷൈജുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുഞ്ഞിന്റെ അമ്മ നേപ്പാൾ സ്വദേശിനിയാണ്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുകയായിരുന്നു.