ദുബൈ: ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സിപിടി) യുഎഇ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ രണ്ട് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ 23 ന് ചൊവ്വാഴ്ച ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും പുറപ്പെടും. മുന്‍ഗണന വിഭാഗത്തിലുള്ള 360 യാത്രക്കാര്‍ ഇതിലൂടെ നാട്ടില്‍ എത്തും. വരുന്നവരുടെ ടിക്കറ്റ് രജിസ്ട്രഷന്‍ നടപടികള്‍ പൂര്‍ത്തിയായി. 23ന് ഉച്ചക്ക് ശേഷം ഷാര്‍ജയില്‍ നിന്നും വൈകുന്നേരം ദുബൈയില്‍ നിന്നുമായി കണ്ണൂരിലേക്കാണ് വിമാനങ്ങള്‍ പുറപ്പെടുന്നതെന്ന് സിപിടി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് പറക്കാട്ട്, ഷഫീല്‍ കണ്ണൂര്‍,രാഹുല്‍ കണ്ണൂര്‍, നാസര്‍ ഒളകര, ഹബീബ് മാട്ടൂല്‍, മുസമ്മില്‍ അബൂബക്കര്‍, മഹേഷ് പള്ളിപ്പാട്, അബ്ദുല്‍ ഗഫൂര്‍ പാലക്കാട് ,മനോജ് എന്നിവര്‍ അറിയിച്ചു.
എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയില്‍ വന്നു തിരിച്ചു പോകാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നും സംഘാടകര്‍ അറിയിച്ചു. കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് ആസ്ഥനമായി കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് സി.പി.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. സംഘടനയുടെ ഗള്‍ഫ് ഘടകമാണ് സി.പി.ടി യു.എ.ഇ.
നാട്ടില്‍ എത്തുന്ന യാത്രകാര്‍ക്ക് സംസ്ഥാന പ്രസിഡന്റ് സി.കെ നാസറിന്റെയും ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാലിന്റേയും നിര്‍ദ്ദേശപ്രകാരം ഗള്‍ഫ് മുന്‍ ഭാരവാഹി രാഹുല്‍ കണ്ണൂരിന്റേയും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഹാഷിം അയില്ലത്തിന്റെ നേതൃത്യത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വേണ്ട തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് .
.കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 7999906666 എന്ന വാര്‍ട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടണം..
നാട്ടില്‍ ഹെല്‍പ് ലൈന്‍ 8281988415.8281998413 9446652447