മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ ഇന്നലെ 243 പേര്‍ക്കെതിരെ കേസെടുത്തു

LATEST UPDATES

6/recent/ticker-posts

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ ഇന്നലെ 243 പേര്‍ക്കെതിരെ കേസെടുത്തു



കാസർകോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 243 പേര്‍ക്കെതിരെ ഇന്നലെ (ജൂണ്‍ അഞ്ച്) കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം  4888 ആയി.

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന്  ജില്ലയില്‍ ഇതുവരെ 2583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3246 പേരെ അറസ്റ്റ് ചെയ്തു. 1106 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട്  (ഇന്നലെ) ജൂണ്‍ അഞ്ചിന്  ഏഴ് കേസുകളാണ്  രജിസ്റ്റര്‍ ചെയ്തത്.  വിവിധ കേസുകളിലായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു.