നീലേശ്വരം: പള്ളിക്കര കുഞ്ഞിപ്പുളിക്കൽ ക്ഷേത്രത്തിനു സമീപത്തെ കരിപ്പാടക്കൻ രാമചന്ദ്രന്റെ പൂർണ്ണ ഗർഭിണിയായ പശു സമീപത്തെ ബേബിയമ്മയുടെ മാലിന്യകുഴിയിൽ വീണു. തുടർന്ന് കാഞ്ഞങ്ങാട്ടു നിന്നും സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിൽ അഗ്നിശമനസേനയെത്തി കോൺക്രിറ്റ് റിംഗ് മുറിച്ചുമാറ്റിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്. ഫയർമാൻമാരായ വി.വി ദീലീപ്, കെ.കൃഷ്ണരാജ്, വി.എം വിനീത്, ഫയർമാൻ ഡ്രൈവർ പി. മോഹനൻ, ഹോം ഗാർഡുമാരായ ടി.ബാലകൃഷ്ണൻ, കെ.രമേശൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.