തിരുവനന്തപുരം ; തന്റെ നഗ്‌ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മകനെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. മുഖ്യമന്ത്രി സംസ്ഥാന ബാലാവകാശ കമ്മീഷന്‍, ശിശുക്ഷേമ വകുപ്പ് മന്ത്രി , ഡി.ജി.പി എന്നിവര്‍ക്ക് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പരാതി നല്‍കി.
സ്വന്തം മകനെ കൊണ്ട് തന്റെ നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് അത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാണ് ശ്രീമതി.രഹ്ന ഫാത്തിമക്കെതിരെ സി.പി.റ്റി പരാതി നല്‍കിയത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് ഇതിലൂടെ രഹ്ന ഫാത്തിമ നല്‍കുന്നത് എന്നും സംഘടനയുടെ പരാതിയില്‍ പറയുന്നു . ഭൂമിയില്‍ ജനിക്കുന്ന ഓരോ കുട്ടിയും പെറ്റമ്മയുടെ മുലപ്പാല്‍ നുകര്‍ന്നുകൊണ്ടാണ് വളരുന്നത്, അതുകൊണ്ട് തന്നെ അമ്മയുടെ മാറിടത്തിനും മുലപ്പാലിനും കുട്ടിയുമായി പവിത്രമായ ബന്ധമാണുള്ളത് എന്നാല്‍ സ്ത്രീയുടെ മാറിടം കുട്ടികള്‍ക്ക് ചിത്രം വരാക്കാനുള്ള കാന്‍വാസാണ് എന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. എന്ന് മാത്രമല്ല, ഇത് കാണാനിടയാകുന്ന വരും തലമുറയിലെ കുട്ടികള്‍ സ്വന്തം അമ്മയുടെ മാറിടത്തെ നോക്കികാണുന്നത് മുലപ്പാല്‍ നുകരാന്‍ മാത്രമല്ല അവരുടെ കലാവിരുത് കാണിക്കാനുള്ള അവയവമായി കൂടിയാണ് എന്ന അപകടകരമായ ചിന്തയിലേക്ക് കുട്ടികളെ നയിക്കാന്‍ രഹ്ന ഫാത്തിമയുടെ ഈ പ്രവര്‍ത്തി കാരണമാകും എന്നും സംഘടന ചൂണ്ടി കാട്ടി . പ്രത്യേകിച്ച് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ കുട്ടികളില്‍ എത്തിച്ചേരാന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്യാനും ശ്രീമതി. രഹ്ന ഫാത്തിമയ്‌ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാനും തയ്യാറാകണമെന്ന് സി പി ടിയുടെ പരാതിയില്‍ ആവശ്യപ്പെട്ടു.