കാഞ്ഞങ്ങാട്: എയിംസ് കാസറഗോഡ് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് വാട്‌സാപ് കൂട്ടായ്മ കാഞ്ഞങ്ങാട് സംഘടിപ്പിച്ച എയിംസ് വിളംബരം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനങ്ങളെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോ: സി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.
എ. വേലായുധന്‍ , ഡോ: അംബികാസുതന്‍ മാങ്ങാട് , ഡോ: അശോകന്‍, എ.ദാമോദരന്‍, ഫാദര്‍ ജോസഫ് ഒറ്റപ്പാക്കല്‍, ഹംസ പാലക്കി,
സിസ്റ്റര്‍ ജയ , സിജോ അമ്പാട്ട് ,' പ്രേമചന്ദ്രന്‍ ചോമ്പാല, സംസാരിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അഡ്വ: നിസാം നന്ദിയും പറഞ്ഞു.