5 എക്കറിൽ നെൽകൃഷിയിറക്കി പളളിക്കര പഞ്ചായത്തിലെ 17-ാം വാർഡിലെ യു.ഡി.എഫ് പ്രവർത്തകരാണ് മാതൃകയായത്
പള്ളിക്കര : കൃഷിഭൂമി നികത്തി കോൺഗ്രീറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാനുള്ള വെമ്പലിൽ സ്വന്തം നില നിൽപ്പ് പോലും മറന്ന സമൂഹത്തിൽ അവനവന്റെ അന്നത്തിന് വഴി കണ്ടെത്താൻ മണ്ണിലും ചേറിലും, ചളിയിലേയ്ക്കും ഇറങ്ങാൻ തയ്യാറായ പൂച്ചക്കാട്ടെ യു.ഡി.എഫ് പ്രവർത്തകർ മാതൃകയെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് 17-ാം വാർഡിലെ യുഡിഎഫ് പ്രവർത്തകർ പച്ചപ്പ് കാർഷിക കൂട്ടായ്മ രൂപീകരിച്ച് 5 എക്കർ തരിശുഭൂമിയിൽ നെൽകൃഷി ചെയ്യുന്നതിന്റെ ഭാഗമായി നാട്ടിനടീൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചേറിൽ ഇറങ്ങി എം.പി. നാട്ടി നട്ടത് ഗ്രാമവാസികൾക്ക് ഉത്സവമായി മാറി.
പാടങ്ങൾ മണ്ണിട്ടു നികത്തുനതുകൊണ്ടാണ് കൃഷി ഇറക്കുന്നതിൽ നിന്നും പലരും പിറകോട്ട് പോയതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടി ചേർത്തു.
യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കൺവീനർ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസുറാബി റാഷിദ്, പഞ്ചായത്ത് മെമ്പർ എം.സുന്ദരൻ കുറിച്ചിക്കുന്ന്, കൃഷി ഓഫീസർ പി.വേണുഗോപാലൻ, സത്യൻ പൂച്ചക്കാട്, എം.പി.എം.ഷാഫി, സോളാർ കുഞ്ഞഹമ്മദ് ഹാജി, പി.കെ. മാധവി,റാഷിദ് കല്ലിങ്കാൽ, മുഹാജിർ കെ.എസ്, സി.എച്ച് രാഘവൻ, ബി.എച്ച്.അഹമ്മദ്, കൃഷി അസിസ്റ്റന്റ്മാരായ എം.ഭാസ്ക്കരൻ, മധു എന്നിവർ സംസാരിച്ചു.
നാട്ടിനടീലിന് എം.കുഞ്ഞിരാമൻ, ഗഫൂർ ഹാജി, പി.കെ.പവിത്രൻ, മജീദ് മെഡിക്കൽ, എം.സി.ഫൈസൽ, കുഞ്ഞഹമ്മദ് പൂച്ചക്കാട്, അബ്ദുള്ള കുഞ്ഞി ജർമ്മൻ, റാഷിദ് ഉമ്മർഹാജി, പി.കെ.സുമലത തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ പഴയ കാല കർഷകരായ സോളാർ കുഞ്ഞഹമ്മദ് ഹാജി,കുത്തറക്കാൽ കുഞ്ഞിരാമൻ, തായൽ കുഞ്ഞബ്ദുള്ള തുടങ്ങിയവരെ ആദരിച്ചു.