ബളാൽ: എം.എസ്.എഫ് കാഞ്ഞങ്ങാട് പ്രവർത്തക സമിതി അംഗങ്ങളുടെ യോഗത്തിൽ വച്ച് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റ് ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ആബിദ് ആറങ്ങാടിക്കുള്ള സ്നേഹോപഹാരം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.സി ലത്തീഫ് കൈമാറി. കോവിഡ് നിയമം പാലിച്ചു കൊണ്ട് നടത്തിയ യോഗം സംഘടനാപരമായ നിരവധി ചർച്ചകൾ നടത്തി. യോഗത്തിൽ വെച്ച് ആക്ടിങ് സെക്രട്ടറിയായി നജീബ് ഹദ്ദാദ്നഗർ, വൈസ്പ്രസിഡന്റ്ഫാസിൽ പാണത്തൂർ, ജോ. സെക്രട്ടറിമാർ താഹിർ കൊന്നക്കാട്, മിസ്ഹബ് പരപ്പ എന്നിവരെയും തെരഞ്ഞെടുത്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി,ജില്ല വൈസ് പ്രസിഡന്റ് റംഷീദ്‌തോയമ്മൽ, മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത് ട്രഷറർ മുഹമ്മദ് കുഞ്ഞി കോളിയാർ, മണ്ഡലം വൈസ് പ്രസിഡന്റ് ആഷിഖ് അടുക്കം,ഹാഷിർ മുണ്ടത്തോട്, ആരിഫ് എടത്തോട്, ബഷീർ എടത്തോട്, താഹിർ എടത്തോട്,യാസീൻ, തൗഫീഖ് പനത്തടി, റാഫി അടുക്കം എന്നിവർ സംസാരിച്ചു. ജബ്ബാർ ചിത്താരി സ്വാഗതവും നജീബ് ഹദ്ദാദ് നഗർ നന്ദിയും പറഞ്ഞു.