ഷാർജ: എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ആയിഷത്ത് ശിബിലി ഷെറീന് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ തളങ്കര നൽകി ആദരിച്ചു. ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ട്രഷറർ നാസർ തായലിൻ്റെ വസതിയിൽ നടന്ന അനുമോദന ചടങ്ങ് പ്രസിഡൻ്റ് ഹംസ മുക്കൂടിൻ്റെ അദ്ധ്യക്ഷതയിൽ യു.എ.ഇ കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഷാർജ സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്ത്, ട്രഷറർ സൈദ് മുഹമ്മദ് സാഹിബ്, ജില്ലാ പ്രസിഡൻ്റ് ജമാൽ ബൈത്താൻ , ജനറൽ സെക്രട്ടറി ഗഫൂർ ബേക്കൽ , വൈസ് പ്രസിഡൻ്റ് കരീം കൊളവയൽ, മണ്ഡലം ഭാരവാഹികളായ നാസർ തായൽ , എ വി സുബൈർ ,അബ്ദുല്ല അലങ്കാർ ,ഇ കെ ശംസുദ്ധീൻ ചിത്താരി ,മുഹമ്മദ് കുഞ്ഞി കൊളത്തിങ്കാൽ , റസാഖ് മാണിക്കോത്ത് ,കരീം തെക്കേപ്പുറം ,ലത്തീഫ് എം പി, അബൂദാബി മുൻസിപ്പൽ സെക്രട്ടറി ഇല്ലാസ് ബല്ലാ, നിസാർ ഇടത്തോട്, ഇർശാദ് നമ്പ്യാർകൊച്ചി ,ജിന്ന മാണിക്കോത്ത് എന്നിവർ ആശംസാപ്രസംഗം നടത്തി.ജനറൽ സെക്രട്ടറി കെ എച്ച് ശംസുദ്ധീൻ കല്ലൂരാവി സ്വാഗതവും ബഷീർ തായൽ നന്ദിയും പറഞ്ഞു.