സ്വർണക്കടത്ത് പ്രതിയുമായുള്ള ബന്ധം; എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

LATEST UPDATES

6/recent/ticker-posts

സ്വർണക്കടത്ത് പ്രതിയുമായുള്ള ബന്ധം; എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി


ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. കള്ളക്കടത്ത്, സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. മിർ മുഹമ്മദിന് അധിക ചുമതല നൽകി.

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ഐടി സെക്രട്ടറി എം ശിവശങ്കർ പുലർത്തിയിരുന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സർക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവങ്കറെ മാറ്റിയത്. ഐടി വകുപ്പിൽ സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കറിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും. സ്പ്രിംക്‌ളർ വിവാദത്തിലും ഐടി സെക്രട്ടറി ആരോപണവിധേയനായിരുന്നു.