കാസർകോട്: ജില്ലയില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കോവിഡ്് സാമൂഹ്യ വ്യാപനം തടയാന്‍ പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെ ജനകീയ ഇടപെടല്‍ നടത്തി കര്‍ശന നടപടികളിലേക്ക് പോകാനാണ് .ജനപ്രതിനിധികളുടെ യോഗം തീരുമാനം.അശ്രദ്ധമായ ഇടപെടല്‍ ഒഴിവാക്കി സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി,എം എല്‍ എ മാരായ എം സി ഖമറുദ്ദീന്‍,എന്‍ എ നെല്ലിക്കുന്ന്,കെ കുഞ്ഞിരാമന്‍,എം രാജഗോപാലന്‍,ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി രാജന്‍, വി പി ജാനകി,എം ഗൗരി,സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി,എ കെ എം അഷറഫ്,ഓമന രാമചന്ദ്രന്‍,നഗരസഭാ അധ്യക്ഷന്‍മാരായ പ്രൊഫ. കെ പി ജയരാജന്‍,വിവി രമേശന്‍,ബിഫാത്തിമ ഇബ്രാഹിം,മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ശംശാദ് ഷുക്കൂര്‍,അരുണ,ഷാഹുല്‍ ഹമീദ് ബന്തിയോട്,ഭാരതി,അബ്ദുള്‍ അസീസ്,വൈ ശാരദാ,ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എ എ ജലീല്‍ , എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ ഡോ എവി രാംദാസ്,ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ് എന്നിവര്‍ സംബന്ധിച്ചു,