കാഞ്ഞങ്ങാട്: സ്വര്‍ണ്ണ കടത്ത് നടത്താന്‍ കൂട്ട് നിന്ന പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് താലുക്ക് ഓഫിസിന് മുന്നില്‍ വെച്ച് പിണറായിയുടെ കോലം കത്തിച്ചു.
പരിപാടി ജില്ല യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി അധ്യക്ഷനായി, പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ തെങ്ങോത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പത്രവളപ്പില്‍. രാഹുല്‍ രാംനഗര്‍, ഭവാന്‍ രാജ്, എം.കെ.പ്രദീപ്, രാജേഷ് കരിന്തളം, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍.കാര്‍ത്തികേയന്‍ സ്വാഗതവും, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് നിദീഷ് കടയങ്ങന്‍ നന്ദിയും പറഞ്ഞു.