മഴയില്‍ തകര്‍ന്നടിഞ്ഞ് പടന്നക്കാട് ദേശീയപാത

LATEST UPDATES

6/recent/ticker-posts

മഴയില്‍ തകര്‍ന്നടിഞ്ഞ് പടന്നക്കാട് ദേശീയപാത


കാഞ്ഞങ്ങാട്: പതിവ് പോലെ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തകര്‍ന്നടിഞ്ഞ് കിടക്കുകയാണ് പടന്നക്കാട് മേല്‍പാലത്തിനിരികിലുള്ള ദേശീയ പാത. പടന്നക്കാട് മേല്‍പാലത്തിന് സമീപത്താണ് ദേശീയ പാത കൂടുതല്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. രാത്രി ആയാല്‍ ദേശീയ പാതയിലൂടെയുള്ള ഇരു ചക്രവാഹനങ്ങളടക്കമുള്ളവര്‍ക്ക് യാത്ര ദുഷ്‌കരമാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദേശീയ പാതയിലുണ്ടാകുന്ന കുഴികള്‍ മിക്കവാറും അടക്കുന്നത് അവിടെയുള്ള ഓട്ടോ സ്റ്റാന്റിലുള്ള ഓട്ടോ ഡ്രൈവര്‍മാരാണ്. അതു കൊണ്ട് തന്നെ ഇവിടെ മഴ പെയ്താല്‍ ദേശീയ പാതയില്‍ കുണ്ടും കുഴിയുമായാല്‍ യാത്രകള്‍ വലിയ ദുസ്സഹമാകുന്ന അവസ്ഥയാണ്. അപകടവും പതിവാണ്. ദേശീയ പാതയില്‍ അറ്റകുറ്റപണികള്‍ നടക്കാത്തതാണ് ഇത്തരത്തിലുള്ള ദുരവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. പടന്നക്കാട് മേല്‍പാലത്തിന് അരികിലുള്ള ദേശീയ പാതയില്‍ രൂപ പ്പെട്ട കുഴികള്‍ അടക്കണമെന്ന ആവശ്യം ഇ പ്പോള്‍ ശക്തമാണ്.