കുവൈറ്റ് കെ.എം.സി.സിയുടെ മെട്രോ മുഹമ്മദ് ഹാജി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

കുവൈറ്റ് കെ.എം.സി.സിയുടെ മെട്രോ മുഹമ്മദ് ഹാജി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു



കാഞ്ഞങ്ങാട്: കുവൈറ്റ് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍ഹൂം മെട്രോ മുഹമ്മദ് ഹാജി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പി.ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു.കുവൈറ്റ് കെ എം സി സി മണ്ഡലം സെക്രട്ടറി എം എസ്സ് ഉസാമത്ത് സ്വാഗതം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മെട്രോ മുഹമ്മദ് ഹാജി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, മുജീബ് മെട്രോ, കുവൈറ്റ് കെഎംസിസി ജില്ലാ പ്രസിഡണ്ട്  അലി മാണിക്കോത്ത്, , ജില്ലാ വൈസ് പ്രസിഡണ്ട് ഹംസ ബല്ല,  മുഹമ്മദ് ആവിക്കല്‍, മുഹമ്മദ് ഹദ്ദാദ്, മുനിസിപല്‍ ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് എന്‍.എ.ഖാലിദ്, ജന.സെക്രട്ടറി സി.കെ.റഹ്മത്തുള്ള, അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി, ജന.സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, എ.ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, തെരുവത്ത് മുസ ഹാജി, പി.എം.ഫാറുഖ് ഹാജി, സി.എം.ഖാദര്‍ ഹാജി, പി.കെ.അഹമ്മദ്, ആബിദ് ആറങ്ങാടി, പി.പി.നസീമ ടീച്ചര്‍, എ.പി.ഉമ്മര്‍, സി.മുഹമ്മദ് കുഞ്ഞി, റസാഖ് തായലക്കണ്ടി, കൊവ്വല്‍ അബ്ദുള്‍ റഹ്മാന്‍, മുസ്തഫ തായന്നൂര്‍, എ സി എ ലത്തീഫ് , ബഷീര്‍ ആറങ്ങാടി, ടി. റംസാന്‍, വസീം പടന്നക്കാട്, ജംഷിദ് ചിത്താരി, റമീസ് ആറങ്ങാടി, സുമയ്യ, ഖദീജ ഹമീദ്, ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കൊവ്വല്‍ പളളി എന്നിവര്‍ സംബന്ധിച്ചു. അവാര്‍ഡ് ചടങ്ങുകള്‍ കുവൈറ്റില്‍ നിന്ന് സുഹൈല്‍ ബല്ല, ഹാരിസ് മുട്ടുന്തല, ഹനിഫ പാലായി,മുഹമ്മദ് അലി, ഹസ്സന്‍ ബല്ല എന്നിവര്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തു.