കാഞ്ഞങ്ങാട് : തലസ്ഥാനത്തെ 30 കിലോ സ്വര്‍ണ്ണവേട്ട നടത്തിയ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ മുഖ്യ മന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടല്‍ സിബിഐ അന്വേഷിക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഐടി സെക്രട്ടറി യും ഉദ്യോഗസ്ഥയും ഇടനിലക്കാരായിട്ടുള്ള വന്‍ കൊള്ളയടിയാണ് നടന്നത്. സ്വന്തം വകുപ്പിലെ നിയമനമോ ഇടപെടലുകളോ അറിയാത്ത മുഖ്യമന്ത്രി രാജി വെക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എം.പി ജാഫര്‍ പറഞ്ഞു. വസീം പടന്നക്കാട് അധ്യക്ഷത വഹിച്ചു. നൗഷാദ് മാണിക്കോത്ത് സ്വാഗതം പറഞ്ഞു.
ഷംസുദ്ധീന്‍ ആവിയില്‍ , മുസമ്മില്‍ അതിഞ്ഞാല്‍,സലീം ബാരിക്കാട്, ആബിദ് ആറങ്ങാടി, സന മാണിക്കോത്ത് , ഇഖ്ബാല്‍ വെള്ളിക്കോത്ത് , റഷീദ് ഹോസ്ദുര്‍ഗ്, ഇസ്മായില്‍ മുക്കട,ബഷീര്‍ ചിത്താരി, നൗഷാദ് ബാവാനഗര്‍ എന്നിവര്‍ സംസാരിച്ചു.