വിധിയോട് പൊരുതി ഉന്നത വിജയം നേടിയ അതിഞ്ഞാലിലെ മുഹമ്മദ് സഹദിനെ മൻസൂർ ഹോസ്പിറ്റൽ അനുമോദിച്ചു

വിധിയോട് പൊരുതി ഉന്നത വിജയം നേടിയ അതിഞ്ഞാലിലെ മുഹമ്മദ് സഹദിനെ മൻസൂർ ഹോസ്പിറ്റൽ അനുമോദിച്ചു


കാഞ്ഞങ്ങാട്: ജന്മനാ സംസാര ശേഷിയും കേൾവിശക്തിയും നഷ്ട്ടപെട്ടെങ്കിലും വിധിയോട് ധീരമായി പൊരുതി എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അതിഞ്ഞാലിലെ മുഹമ്മദ് സഹദിനെ മൻസൂർ ഹോസ്പിറ്റൽ അനുമോദിച്ചു. ഭിന്നശേഷിക്കാർക്കുള്ള നിലേശ്വരം ചായോത്തെ ജ്യോതിഭവൻ സ്ക്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് സഹദ്.

തന്റെ പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് ഉന്നത വിജയം നേടി സ്ക്കൂളിനും, നാടിനും, വീടിനും ഒരുപോലെ അഭിമാനമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. അതിഞ്ഞാലിലെ സുബൈറിന്റെയും ആമിനയുടെയും മകനാണ് സഹദ്. പഠനത്തോടൊപ്പം ചിത്രരചന, ഫോട്ടോഗ്രാഫി, മോണോ ആക്ട്, ഡാൻസ് തുടങ്ങിയ കലകളിലും സഹദ് മിടുമിടുക്കനാണ്. കലാരംഗത്ത് നിരവധി സമ്മാനങ്ങൾ ഇതിനോടകം സഹദ് നേടിയിട്ടുമുണ്ട്.

ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി ഉപഹാരം നൽകി. ഷംസുദ്ദിൻ സി പാലക്കി, ഖാലിദ് സി പാലക്കി, മൻസൂർ ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ സംബന്ധിച്ചു