റാസൽ ഖൈമയിൽ വാഹനാപകടത്തിൽ കൊത്തിക്കാൽ സ്വദേശിയായ യുവാവ് മരിച്ചു

റാസൽ ഖൈമയിൽ വാഹനാപകടത്തിൽ കൊത്തിക്കാൽ സ്വദേശിയായ യുവാവ് മരിച്ചു


കാഞ്ഞങ്ങാട്: റാസൽ ഖൈമയിൽ വാഹനാപകടത്തിൽ കൊത്തിക്കാൽ സ്വദേശിയായ യുവാവ്  മരിച്ചു. റാസൽ ഖൈമയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന  മുഹമ്മദ് റബീഹ്  (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റോഡ് മുറിച്ച് കടക്കവെ റബീഹിന്  അപകടത്തിൽ പെട്ട് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന്  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു വെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.  പിതാവ്: കൊത്തിക്കാൽ, ഇബ്രാഹിം,  മാതാവ്: ശാഹിദ, സഹോദരങ്ങൾ: ജബ്ബാർ, മുബഷിറ, റാബി ന, റബീഹിൻ്റെ മയ്യത്ത് നാട്ടിൽ കൊണ്ടു വരാനുള്ള ശ്രമം നടന്ന് വരുന്നു.