കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയും സമ്പര്‍ക്കത്തിലൂടെ

LATEST UPDATES

6/recent/ticker-posts

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയും സമ്പര്‍ക്കത്തിലൂടെ


തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യ വകുപ്പിനേയും ഒരു പോലെ ആശങ്കയിലാഴ്ത്തുകയാണ്. സംസ്ഥാനത്തെ ഇന്ന് സ്ഥിരീകരിച്ച് കൊവിഡ് കേസുകളില്‍ പകുതിയോളം പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന് പ്രതിദിന നിരക്കാണ് ഇത്. ഇതില്‍ 234 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥിതി ഭീതിതമാണ്. തിരുവനന്തപുരത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 69 കേസുകളില്‍57 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. അതില്‍ 11 കേസുകളുടെ ഉറവിടം വ്യക്തമല്ലെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് ഐടിബിപി പ്രവര്‍ത്തകര്‍ക്കും രണ്ട് ബിഎസ്ഫ് നാല് ബിഎസ്ഇക്കും കൊവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.