കാഞ്ഞങ്ങാട്:കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ വരുന്ന പടന്നക്കാട് പ്രദേശത്തെ ഏഴ് കുടുംബങ്ങൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കി കൊടുത്ത് ഐ.എം.സി.സി.-ഐ.എൻ.എൽ പ്രവർത്തകർ.
ഐഎംസിസി ഏർപ്പെടുത്തിയ ടിവി ഐ.എൻ.എൽ. പടന്നക്കാട് ശാഖ കമ്മിറ്റി അർഹതപ്പെട്ടവരിലേക്ക് എത്തിക്കുകയായിരുന്നു. കോവിഡ് 19 കാരണം ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ടിവി ഇല്ലാതെ ബുദ്ധിമുട്ടിയ മൂന്ന് കുടുംബങ്ങളെ പറ്റി കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ എൽ സുലൈഖ ഐഎംസിസി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് മറ്റു കുടുംബങ്ങൾ കൂടി അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയ ഐംഎംസിസി പ്രവർത്തകർ ഏഴു കുടുംബങ്ങൾക്ക് വേണ്ട സഹായം ചെയ്യുകയും ആയിരുന്നു.
ഐംഎംസിസി നേതാവ് യൂനുസ് കെ യിൽ നിന്നും ഐ. എൻ. എൽ. ശാഖ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ തറവാട് ടിവി ഏറ്റു വാങ്ങി. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ എൽ സുലൈഖ, ഐ. എൻ. എൽ. ഐ.എൻ.എൽ സംസ്ഥാനകമ്മിറ്റി അംഗം പിസി ഇസ്മായിൽ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുള്ള, കരീം പടന്നക്കാട്, സി എ റഹ്മാൻ, എൽ ശംസുദ്ധീൻ, അസീസ് കരുവളം, മുഹമ്മദ്‌കുഞ്ഞി, നാസർ പടന്നക്കാട്, കെപി റാഷിദ്, സാബിർ തറവാട്, നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ എന്നിവരും സംബന്ധിച്ചു. തുടർന്ന് ഓരോ വീടുകളിലേക്കും ചെന്ന് ടിവി വിതരണം ചെയ്യുകയായിരുന്നു.
ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് വൈസ് ചെയർപേഴ്സൺ എൽ സുലൈക പറഞ്ഞു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിട്ട് കൂടി അർഹതപെട്ടവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത ഐഎംസിസി പ്രവർത്തകരെ ഐ. എൻ. എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുള്ള പ്രശംസിച്ചു. ഗൾഫ് മേഖലകളിൾ മികച്ച സേവനം അനുഷ്ടിച്ചു ശ്രദ്ധ നേടിയ ഐഎംസിസി നേതാവ് ജലീൽ കെ പടന്നക്കാട് നാട്ടിലേക്ക് തിരിച്ചു വന്നതിനു ശേഷം ക്വാറന്റൈനിൽ ഇരുന്ന് കൊണ്ട്ആണ് ടിവി വിതരണം ചെയ്യുന്നതിന് ചുക്കാൻ പിടിച്ചത്