അജാനൂര്‍: ചിത്താരി അംഗണ്‍വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാഘവന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് പി.ദാമോദരന്‍ നിര്‍വ്വഹിച്ചു. കൊവ്വല്‍ കണ്ടത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.പി.നസീമടീച്ചര്‍ സ്വാഗതം പറഞ്ഞു, വെെസ് പ്രസിഡണ്ട് അനിതാ ഗംഗാധരന്‍,വിദ്യാഭ്യാസ സ്റ്റാഃ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്,ക്ഷേമകാര്യ സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്സണ്‍ സതി,മണ്ഡലം മുസ്ലിംലീഗ് ജ.സെക്രട്ടറി വണ്‍ഫോര്‍ അബ്ദുറഹ്മാന്‍,ട്രഷറര്‍ സി.എം.ഖാദര്‍ ഹാജി, പഞ്ചാപഞ്ചായത്ത് മെമ്പർ ഹമീദ് ചേരക്കാടത്ത്, വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട്.സി.കെ അസീസ്, ജ.സെക്രട്ടറി ബക്കര്‍ ഖാജാ, ട്രഷറര്‍ വണ്‍ഫോര്‍ അഹമ്മദ്, സി.പി.സുബെെര്‍, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് ബഷീര്‍ ചിത്താരി, സെക്രട്ടറി ഇര്‍ഷാദ് സി.കെ, ഗ്രീൻ സ്റ്റാർ പ്രസിഡന്റ് ജംഷീദ് കുന്നുമ്മൽ, ഹാരിസ് സി.എം, ആരിഫ് കെ, അനീസ്.കെ, ഹസൈനാർ മൗലവി, റഫീഖ് സി.പി, അന്തുക്ക കൊവ്വൽ, അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.