മുണ്ടോട്ട് വൻ ചൂതാട്ട സംഘം പിടിയിൽ

മുണ്ടോട്ട് വൻ ചൂതാട്ട സംഘം പിടിയിൽ


കാഞ്ഞങ്ങാട്: മടിക്കൈ മുണ്ടോട്ട് കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ ചീട്ടുകളി സംഘം ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയില്‍. ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് പന്ത്രണ്ട് പേര്‍ . കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് സിനിമാ സ്റ്റൈലിലാണ് വന്‍ ചീട്ടുകളി സംഘത്തെ പിടികൂടിയത് . കളിക്കളത്തില്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തു.
മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ടെ പാലത്തിന്റ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ബുധനാഴ്ച് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹോസ്ദുര്‍ഗ് സിഐ(ഐ പി ) കെ പി.ഷൈനും സംഘവും നാടകീയമായി ചീട്ടുകളി പിടികൂടിയത്. മാങ്ങാട്ടെ അസൈനാറിന്റെ മകന്‍ റഷീദ് , മുണ്ടോട്ടെ ബാലകൃഷ്ണന്‍ മകന്‍ എം.പ്രജീപന്‍ ,ഞാണിക്കടവിലെ കാദറിന്റെ മകന്‍ സി.അമീര്‍ , മാണിക്കോത്തെ മൊയ്തുന്റെ മകന്‍ ടി.അഷ്‌റഫ് ,ചതുരക്കിണറിലെ വസന്തന്റെ മക്കളായ കെ.അഖില്‍ , കെ.അനൂപ് ,രാവണേശ്വരത്തെ അബ്ദുള്‍ റഹിമാന്‍ മകന്‍ ഷമീര്‍ ,, കൂളിയങ്കാല്‍ ഇസ് മാല്‍ ടി.പി.റഷീദ് , മാങ്ങാട് ഹനീഫിന്റെ മകന്‍ നൗഷാദ് , കോളിയടുക്കത്തെ ഗോപിദാസ് മുന്‍ കബിലാല്‍ , അതിഞ്ഞാലിലെ അബ്ദുള്ളയുടെ മകന്‍ അഷ്‌റഫ് ,അടുക്കത്ത്പറമ്പ് അമ്പൂട്ടിയുടെ മകന്‍ കെ.അഭിലാഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. 1,72,000 രൂപയും ചീട്ടുകളിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് ഇവര്‍ കെട്ടിടം വളഞ്ഞ് സംഘത്തെ പിടികൂടിയത്. ഡി.വൈ.എസ്.പിക്ക് പുറമെ എസ് ഐ ഉണ്ണികൃഷ്ണന്‍ , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ.പ്രഭേഷ് കുമാര്‍ , ഗിരീഷ്‌കുമാര്‍ നമ്പ്യാര്‍, സിവില്‍ പോലീസറായ വിനയന്‍, ഡ്രൈവര്‍ അഭിലാഷ് എന്നിവരും സംഘത്തിലണ്ടായിരുന്നു.