കാസർകോട് ജില്ലയിൽ കടകള്‍ തുറക്കേണ്ടത് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ

കാസർകോട് ജില്ലയിൽ കടകള്‍ തുറക്കേണ്ടത് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ


കാസർകോട്:  ജില്ലയിലെ ക
ടകള്‍ ജൂലൈ 16 മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കു. വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം. കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും.പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു.