കോവിഡ്; സമൂഹ വ്യാപനം കൂടുന്നു... ജില്ല ലോക്ഡൗണിലേക്കോ...

LATEST UPDATES

6/recent/ticker-posts

കോവിഡ്; സമൂഹ വ്യാപനം കൂടുന്നു... ജില്ല ലോക്ഡൗണിലേക്കോ...


കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കാസര്‍കോട് ജില്ല മുഴുവനും ലോക് ഡൗണിലാകുമോ എന്ന ഭീതിയില്‍ ജനം. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുമാണ് ജില്ലാ കലക്ടര്‍ ദേശീയപാതയില്‍ പൊതു ഗതാഗതം വെള്ളിയാഴ്ച മുതല്‍ നിരോധിച്ചിരിക്കുന്നത്. ഇത് പൊതുജന ജീവിതത്തെ ബാധിക്കും. എന്നാല്‍ സാമൂഹിക വ്യാപനം ഇനിയും റിപോര്‍ട്ട് ചെയ്താല്‍ കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം നീങ്ങിയാല്‍ ജില്ല മുഴുവനും ലോക് ഡൗണിലേക്ക് മാറും. അതേ, സമയം ചെങ്കള, മധൂര്‍ തുടങ്ങിയ കാസര്‍ കോട് മുനിസിപാലിറ്റിക്ക് അരികിലുള്ള പഞ്ചായത്തുകളിലാണ് ഇപ്പോഴും സാമൂഹിക വ്യാപനം നടന്നിരിക്കുന്നത്. കുടാതെ മഞ്ചേശ്വരത്തും സാമൂഹിക വ്യാപനമുണ്ട്. എന്നാല്‍ ചന്ദ്രഗിരി പാലത്തിനിപ്പുറമുള്ളവര്‍ക്ക് കൂടി ദുരിതം സമ്മാനിക്കുന്ന രൂപത്തിലാണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ വരുന്നത്.