ചിത്താരി: 'അകലം പാലിച്ച്കൂടെനിർത്താം' മുൻമന്ത്രി മർഹൂം ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തിൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് ചിത്താരി ഹോം, ഇൻസ്റ്റിറ്റ്യൂട്ട് ക്വാറന്റൈനിലുള്ള ആളുകൾക്ക് സ്‌നേഹ സമ്മാനം നൽകി ആശ്വാസം പകർന്നു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ നസീമ ടീച്ചർ ചിത്താരി ക്വാറന്റൈൻ കോഓർഡിനേറ്റർ അഷ്റഫ് ബോംബെക്ക് കൈമാറി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജംഷീദ് കുന്നുമ്മൽ,യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദ് സി.കെ,ഹാരിസ് സി .എം, എം.എസ്.എഫ് ശാഖ ഭാരവാഹികളായ റിയാസ് തായൽ, റാഫി ചിത്താരി, ശബീബ് ചിത്താരി, ഉസാമ മുബാറക്ക് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.