കാഞ്ഞങ്ങാട്: മാവുങ്കാല്‍ നെല്ലിത്തറ എക്കാലില്‍ വൃദ്ധ ഒഴുക്കില്‍പ്പെട്ടതായി സംശയം. എക്കാലിലെ പരേതനായ ചാന്തുവിന്റെ ഭാര്യ കെ.വി തങ്കമണി (60) യെയാണ് ശനിയാഴ്ച രാവിലെ 5.30 ന് മുതല്‍ കാണാതായത്. സ്ഥിരമായി അതിരാവിലെ എഴുന്നേല്‍ക്കുന്ന സ്വഭാവമുള്ള തങ്കമണി തൊട്ടുപിറക്കെ വിട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. വീടിന് തൊട്ടടുത്തുള്ള തോട്ടില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്നു. രാവിലെ മുതല്‍ നാട്ടുകാര്‍ വിഷ്ണുമംഗലം, പുല്ലൂര്‍, മടിയന്‍ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തി കണ്ടെത്തനായില്ല .10.30 ന് മണിയോടെ അമ്പലത്തറ ഐ.പി ടി.ദാമോധരനും, കാഞ്ഞങ്ങാട് നിന്ന് അഗ്‌നി രക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് രണ്ടാംഘട്ട തെരച്ചില്‍ ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളത്തിലും അന്വഷണം നടത്തി .