വീടെന്ന സ്വപ്നം ബാക്കിയാക്കി നൗഷാദ് മടങ്ങി

വീടെന്ന സ്വപ്നം ബാക്കിയാക്കി നൗഷാദ് മടങ്ങി


കാഞ്ഞങ്ങാട്: നിർമാണത്തിലിരിക്കുന്ന വീടിൻ്റെ പമ്പ് ഹൗസിൽ നിന്ന് ഷോക്കേറ്റ് മരിച്ച വെള്ളിക്കോത്തെ നൗഷാദിനെ മരണം തട്ടിയെടുത്തത് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവാതെ. സദ്ദാം മുക്കിൽ പണി തീർന്ന് കൊണ്ടിരിക്കുന്ന വീടിന്റെ  പമ്പ് ഹൗസിൽ ഷോക്കേൽക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞപ്പോൾ, മറ്റുള്ളവർക്ക് ഷോക്കേൽക്കാതിരിക്കാൻ മെയിൻ സ്വിച്ച് ഓഫാക്കാൻ പോയ സമയത്താണ് വയലിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റത്. മറ്റുള്ളവരുടെ രക്ഷയ്ക്കായി മെയിൻ സ്വിച്ച് ഓഫാക്കാൻ പോയപ്പോഴാണ് ദുരിതം നൗഷാദിനെ തേടി വന്നത്. ജില്ലാ ആസ്പത്രിയിൽ മോർച്ചറിയിലുള്ള നൗഷാദിൻ്റെ മയ്യത്ത് ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ഖബറടക്കം നാളെയാണ് നടക്കുക. നൗഷാദിന്റെ  മരണം സദ്ദാം മുക്ക്, വെള്ളിക്കോത്ത് ഗ്രാമങ്ങൾ നൊമ്പരമായി മാറി.