സി.എച്ച്.സെന്റർ കാഞ്ഞങ്ങാടിന് പുതിയ ഭാരവാഹികൾ

സി.എച്ച്.സെന്റർ കാഞ്ഞങ്ങാടിന് പുതിയ ഭാരവാഹികൾ



കാഞ്ഞങ്ങാട്: അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി ചെയർമാനായി പ്രവർത്തിച്ച് വന്നിരുന്ന സി.എച്ച് സെന്റർ കാഞ്ഞങ്ങാട്  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മെട്രാ മുഹമ്മദ് ഹാജിയുടെ ആകസ്മിക നിര്യാണമൂലം സെന്ററിന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ നടത്തിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിന് സി.എം.ഖാദർ ഹാജി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എം.പി.ജാഫർ അദ്ധ്യക്ഷം വഹിച്ചു.മുജീബ് മെട്രോ, പി.കെ.അഹമ്മദ്, സി.എച്ച്.അസ്ലാം, ടി.അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

എ.ഹമീദ് ഹാജി സ്വാഗതവും,
സി.എച്ച്.അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.കഴിഞ്ഞ ദിവസം നിര്യാതരായ ടി.അബുദുൾ റഹിമാൻ മേസ്ത്രി, മീനാപ്പീസിലെ സി.കെ.അബുദുല്ല ഹാജി ഇവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ സി.എച്ച്.സെന്റർ കാഞ്ഞങ്ങാടിന്റെ ചെയർമാനായി തായൽ അബൂബക്കർ ഹാജിയെയും, കൺവീനറായി എ.ഹമീദ് ഹാജിയെയും, ട്രഷററായി സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജിയെയും എക്സിക്യുട്ടിവ് യോഗം തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: വൈസ് ചെയർമാൻമാരായി  എം.പി.ജാഫർ, വൺ ഫോർ അബ്ദുൾ റഹ്മാൻ, ബഷീർ വെള്ളിക്കോത്ത്, കെ.മുഹമ്മദ് കുഞ്ഞി, തായൽ അബ്ദുൾ റഹ്മാൻ ഹാജി, അബൂബക്കർ കുറ്റിക്കോൽ,മുജീബ് മെട്രോ.,
ജോയിന്റ് കൺവീനർമാർ:
സി.എം.ഖാദർ ഹാജി, അഡ്വ: എൻ.എ.ഖാലിദ്, മുബാറക് ഹസൈനാർ ഹാജി, പി.എ.റഹ്മാൻ ഹാജി, സി.മുഹമ്മദ് കുഞ്ഞി, എ.പി.ഉമ്മർ, പി.എം.എ.അസീസ്.
തുടങ്ങിയവരെയും തെരഞ്ഞെടുത്തു.