എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത ജെ.ഡി.എസ് നേതാവിന് കൊവിഡ്; നേതാക്കള്‍ ക്വാറന്റൈനില്‍ പോയി

LATEST UPDATES

6/recent/ticker-posts

എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത ജെ.ഡി.എസ് നേതാവിന് കൊവിഡ്; നേതാക്കള്‍ ക്വാറന്റൈനില്‍ പോയി



കാസര്‍കോട്: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആശങ്കക്കിടയില്‍ കാസര്‍കോട് ജില്ലയില്‍ ഒരു ജെ.ഡി.എസ്. (യു.) നേതാവിന് കൂടി രോഗം സ്ഥിരീകരിച്ചു. കുഞ്ചത്തൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹം ഈ മാസം 11 ന് കാഞ്ഞങ്ങാട്ട് നടന്ന ഇടത് മുന്നണി ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന്, ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ച നേതാക്കള്‍ ക്വാറന്റൈനില്‍ പോയി. അതേസമയം തന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു. ഇദ്ദേഹത്തെ നീലേശ്വരത്താണ് പരിശോധനക്ക് വിധേയനാക്കിയത്.
മുന്‍ എം.എല്‍.എ.യും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സതീഷ് ചന്ദ്രന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. കൃഷ്ണന്‍, എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. പി.വി. ദാമോദരന്‍, കോണ്‍ഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജനതാദള്‍ (യു) നേതാവ് സി.പി. രാജു, എല്‍.ജെ.ഡി നേതാക്കളായ എം. കുഞ്ഞമ്പാടി, എ.വി. രാമകൃഷ്ണന്‍ എന്നിവര്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പരിശോധനക്ക് വിധേയരായി.
ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം കാസര്‍കോട്ടും പരിശോധനക്ക് വിധേയനായി.
ജെ.ഡി.എസ്. നേതാവായ ഡോക്ടര്‍ക്ക് ആരില്‍ നിന്നാണ് രോഗ ബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ക്ലിനിക്കില്‍ വെച്ചാണോ രോഗബാധ ഉണ്ടായതെന്ന് സംശയിക്കുന്നു. കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പലരുടെയും രോഗ ഉറവിടം കണ്ടെത്താനും ആയിട്ടില്ല.